ഐ എം ഡി ബി റേറ്റിംഗിൽ രണ്ടാം സ്ഥാനത്തെത്തി വിഷ്ണു വിശാലിന്റെ രാക്ഷസൻ

വിഷ്ണു വിശാൽ നായകനായി എത്തിയ ബ്ലോക്ക്‌ബസ്റ്റർ ക്രൈം ത്രില്ലർ ചിത്രം ഐ എം ഡി ബി യിൽ ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കുറച്ച് നാളുകൾക്കു മുൻപ് ടോപ്പ് തമിഴ് സിനിമയിൽ ഒന്നാം സ്ഥാനവും,ടോപ്പ് ഇന്ത്യൻ സിനിമയിൽ മൂന്നാം സ്ഥാനവും ചിത്രം കൈവരിച്ചിരുന്നു.

രാംകുമാർ സംവിധാനം ചെയ്ത 2018ല് പുറത്തിറങ്ങിയ രാക്ഷസൻ ആ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറുകയായിരുന്നു. സൈക്കോ ക്രൈം ത്രില്ലർ ജോനറിൽ പെടുന്ന ചിത്രത്തിൽ അമല പോളാണ് നായികയായെത്തിയത്.

ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള കഥാസന്ദർഭങ്ങളുമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. കൊലപാതകം അന്വേഷിക്കാൻ വരുന്ന പോലീസ് ഓഫീസറുടെ കഥാപാത്രമായിരുന്നു ചിത്രത്തിൽ വിഷ്ണു വിശാലിന്.

ഐ എം ഡി ബി റേറ്റിംഗിൽ രാക്ഷസൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ വിക്രം വേദ, നായകൻ, ആൻബേ ശിവം എന്നീ തമിഴ് ചിത്രങ്ങൾ നാലും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Top