ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി വിഷ്ണു വിശാല്‍

നുഷിനൊപ്പം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്ന് പിന്മാറി വിഷ്ണു വിശാല്‍. ധനുഷ് സംവിധാനം ചെയ്യുന്ന ഡി50 എന്ന് താത്ക്കാലികമായി പേര് നല്‍കിയ ചിത്രത്തില്‍ നിന്നാണ് വിഷ്ണു വിശാലിന്റെ പിന്മാറ്റം. മറ്റുചിത്രങ്ങളുടെ തിരക്കിനാലാണ് ധനുഷ് സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നും ഈ സിനിമയുടെ ഭാഗാമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും വിഷ്ണു വിശാല്‍ പ്രതികരിച്ചു.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച് ധനുഷിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഡി50’. ധനുഷിനൊപ്പം എസ്.ജെ. സൂര്യയും വിഷ്ണു വിശാലുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തേണ്ടിയിരുന്നത്. ഈ കൂട്ടുകെട്ടില്‍ നിന്നാണിപ്പോള്‍ വിഷ്ണു വിശാല്‍ പിന്മാറിയത്. ‘ഡി50’ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെന്നും മറ്റുചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് തന്റെ പിന്മാറ്റമെന്നും താരം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

‘ഡി50’ ചെയ്യുന്നില്ലെന്നുപറഞ്ഞപ്പോള്‍ ധനുഷിന്റെ പ്രതികരണം എങ്ങനെയായിരുന്നെന്ന ചോദ്യത്തിന് വിഷ്ണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ധനുഷ് ചിത്രം ചെയ്യാനാവാത്തതില്‍ വിഷമമുണ്ട്. പക്ഷേ ധനുഷിനൊപ്പം മറ്റൊരിക്കല്‍ സ്‌ക്രീന്‍ പങ്കിടാനാവുമെന്ന് ഉറപ്പാണ്. ധനുഷ് മറ്റുള്ളവരെ മനസിലാക്കുന്നയാളാണ്’.

Top