വിഷ്ണു വിശാലും ജ്വാല ഗുട്ടയും ഒന്നിക്കുന്നു

ഹൈദരാബാദ് : തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ തരാം ജ്വാല ഗുട്ടയും ഒന്നിക്കുന്നു. ഇരുവരുടെയും പ്രണയത്തെ കുറിച്ച്  മുൻപും ഗോസിപ്പുകൾ വന്നിരുന്നു . എന്നാൽ അത് ഉറപ്പിക്കത്തക്കവണ്ണം ഔദ്യോഗിക പ്രഖ്യാപനം രണ്ടാളുടെയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല . എന്നാൽ രണ്ടാളും ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് എത്തിയിരിക്കുന്നത്.

ജ്വാലയുടെ പിറന്നാൾ ദിവസം തന്നെ വിഷ്ണു ആ സത്യം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. പരസ്പരം മോതിരം മാറ്റം നടത്തിയതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരുടെയും പ്രണയം വിഷ്ണു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിനൊപ്പമുള്ള വിഷ്ണുവിന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു.

‘ഹാപ്പി ബെര്‍ത്ത് ഡേ ജ്വാല. ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുുടംബത്തിനും ചുറ്റുമുള്ളവര്‍ക്കുമായി … എല്ലാവരുടെയും അനുഗ്രഹം വേണം.” എന്ന് വിഷ്ണു കുറിച്ചിട്ടു.

വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ജ്വാലയുടെ ട്വീറ്റു വന്നു. അവര്‍ പറയുന്നതിങ്ങനെ.. ”അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുള്ള ജീവിതം വലിയ യാത്രയായിരുന്നു. തുടര്‍ന്നങ്ങോട്ട് മറ്റൊന്ന്.” ജ്വാല കുറിച്ചിട്ടു.

വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. നടി അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം ആദ്യ ബന്ധം ഒഴിവാക്കിയതെന്നുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. രാക്ഷസന്‍ തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴായിരുന്ന വിവാഹമോചനം. ഈ ബന്ധത്തിൽ ആര്യൻ എന്നു പേരുള്ള ഒരു മകൻ വിഷ്ണുവിനുണ്ട് . വിവാഹ മോചനത്തിന് ശേഷം നിരവധി ഗോസിപ്പുകളാണ് താരത്തെ കുറിച്ച് പരന്നത് .

Top