വിഷ്‍ണു വിശാല്‍ ഐശ്വര്യ ലക്ഷ്‍മി ചിത്രം ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്

ചെല്ല അയ്യാവുവിന്റെ സംവിധാനത്തിൽ വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിന്റെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചു. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക

തെലുങ്കില്‍ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്നുണ്ട് ‘ഗാട്ട കുസ്‍തി’. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക.

വിഷ്‍ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആര്‍’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. .

ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കുമാരി’. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നു.

Top