vishnu vinod ipl 2017 rcb

ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്ക് കേരള ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദിനെ തിരഞ്ഞെടുത്തു.

പരിക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന് പകരക്കാരനായാണ് വിഷ്ണു ടീമില്‍ ഇടം നേടിയിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെയും മുഷ്താഖ് അലി ടി-ട്വന്റി ടൂര്‍ണമെന്റിലെയും പ്രകടനമാണ് വിഷ്ണുവിന് തുണയായത്. തിരുവല്ല കല്ലിശ്ശേരി സ്വദേശിയാണ് വിഷ്ണു.

പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഓസീസ് പേസ് ബൗളര്‍ ബെന്‍ ഹില്‍ഫനോസിനെയും ടീമിലെടുത്തു.

Top