ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ നിമിഷം പങ്ക് വെച്ച്‌ വിഷ്ണു ഉണ്ണികൃഷ്ണന്‍; വീഡിയോ വൈറല്‍

സിനിമയില്‍ തന്റേതായ അഭിനയ മികവ് കാട്ടിയ വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി സിനിമയിലേക്ക്, അവിടുന്ന് തിരക്കഥാകൃത്തിലേക്കും നായകനിലേക്കുമെത്തിയ വിഷ്ണു, ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയ രംഗം ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ്‌.

‘ആദ്യമായി മൂവി ക്യാമറയുടെ മുന്നില്‍ നിന്ന നിമിഷം. കൂടെ മ്മ്ടെ സലിം കുമാറേട്ടനും കാളിദാസും’ എന്ന അടിക്കുറിപ്പോടെ വിഷ്ണു പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം ‘ എന്ന സിനിമയിലൂടെയാണ് വിഷ്ണു ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.

Top