നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
2003ല്‍ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാഭിനയരംഗത്തെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയും 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ഞെട്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് ‘ഒരു യമണ്ടന്‍ പ്രേമകഥ’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ച് നായകനായും അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം.