വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘രണ്ട്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സചിത്രുജിത് ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

സിനിമയുടെ രചന ബിനുലാല്‍ ഉണ്ണിയുടേതാണ്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രനാണ്. രജീഷ വിജയന്റെ ഫൈനല്‍സിന് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/3085588281496847

അന്ന രേഷ്മരാജന്‍, ഇന്ദ്രന്‍സ്,ടിനി ടോം, ഇര്‍ഷാദ്,സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍ മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top