വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ‘റെഡ്‌റിവര്‍’ പൂര്‍ത്തിയായി

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റെഡ്‌റിവറിന്റെ ചിത്രീരണം പൂര്‍ത്തിയായി.സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ അശോക് .ആര്‍. നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള ബാലുവിന്റെ കഥയാണ് ‘റെഡ്റിവറില്‍ പറയുന്നത്. ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് റെഡ്റിവര്‍.

വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം , സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ്മേനോന്‍, സുബാഷ് മേനോന്‍, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ്. ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്ഛായാഗ്രഹണം – സുനില്‍പ്രേം എല്‍.എസ്, കഥ, തിരക്കഥ, സംഭാഷണം – പോള്‍ വൈക്ലിഫ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് – ജോര്‍ജ് തോമസ്, മഹേഷ് കുമാര്‍, സഞ്ജിത്. കെ, ആന്‍സേ ആനന്ദ്, ഗാനരചന – പ്രകാശന്‍ കല്യാണി, സംഗീതം – സുധേന്ദുരാജ്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍ .

Top