വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘രണ്ട്’ ഒരുങ്ങുന്നു

vishnu-unnykrishnan

യുവതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം രണ്ട് ഒരുങ്ങുന്നു. ഫൈനല്‍സിനു ശേഷം പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത് ലാലാണ് സംവിധാനം.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ് ജി. മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തിലെ ‘വാവ’ എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വാവയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവവും തുടര്‍ന്ന് മാറിമറിയുന്ന ആ ഗ്രാമത്തിലെ ജീവിതവുമെല്ലാമാണ് സിനിമ പറയുന്നത്.

Top