3D യില്‍ വിസ്മയിപ്പിക്കാനായി ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍; ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും

കെ രാമചന്ദ്രബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. സിനിമ 3D യിലാണ് ഒരുങ്ങുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഡിങ്കന്‍ എന്ന മജീഷ്യനായിട്ടാണ് ദിലീപ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. ദിലീപിന്റെ നായികയായി നമിതാ പ്രമോദാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ വിഷ്ണു ഉണ്ണികൃഷ്ണനും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ഒരു മാന്ത്രികനെ ചുറ്റിപ്പറ്റിയുള്ളതാണ്. തന്റെ മാജിക്കിലൂടെ ലോകത്തെ അതിശയിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് മാന്ത്രികന്‍. പക്ഷേ ഒരു മാജിക്ക് വിജയിക്കാതെ വരുകയും അത് മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്നതോടെ മജീഷ്യന് ജനങ്ങളില്‍ നിന്ന് പ്രതികൂല മറുപടിയാണ് ലഭിക്കുന്നത്. തന്റെ മാജിക്കിലൂടെ വീണ്ടും ജനങ്ങളുടെ ഇടയില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുന്ന മജീഷ്യന്റെ കഥയാണ്‌ പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തില്‍ മജീഷ്യനായിട്ടാണ് ദിലീപ് എത്തുന്നത്.

അജു വര്‍ഗീസ്,സ്രിന്ധ അര്‍ഹാന്‍,റാഫി,കൊച്ചു പ്രേമന്‍,കൈലാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാഫിയാണ്. മുഴുനീളെ 3D ല്‍ ചിത്രീകരിക്കുന്ന സിനിമയില്‍ രജനികാന്ത് സിനിമ 2.0 യിലെ അണിയറ പ്രവര്‍ത്തകര്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top