ചിരി പടര്‍ത്താന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍-ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു

ട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വക്കീലായും ധര്‍മ്മജന്‍ ഗുമസ്തനുമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്

റോമന്‍സ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വികടകുമാരനിലൂടെ വീണ്ടും ഒന്നിക്കുന്നുണ്ട്.

കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ നായിക.

സലീംകുമാര്‍, ഇന്ദ്രന്‍സ്, ഷാജു ശ്രീധര്‍, സുനില്‍ സുഖദ, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു എബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമ ജി. നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിവരാണ് മറ്റ് താരങ്ങള്‍.

Top