വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധാനത്തിലേക്ക്; വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കൃഷ്ണന്‍കുട്ടി പണി തുടങ്ങി ആണ് വിഷ്ണു നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സബാഷ് ചന്ദ്ര ബോസ്, റെഡ് റിവര്‍, രണ്ട്, അനുരാധ ക്രൈം നമ്പര്‍ 59/2019 എന്നീ ചിത്രങ്ങള്‍ വിഷ്ണുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മമ്മൂട്ടി ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഒടുവില്‍ വേഷമിട്ടത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് ബിബിന്റെ പുതിയ ചിത്രം.

 

Top