വിശാല്‍ ചിത്രം ‘ ചക്ര ‘; ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

വിശാല്‍ ചിത്രം ‘ ചക്ര ‘ യുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വിശാലും ചിത്രത്തിലെ നായികയായ ശ്രദ്ധാ ശ്രീനാഥും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള കഥയാണ് ചക്ര പറയുന്നത്. ശ്രദ്ധാ ശ്രീനാഥിനെ കൂടാതെ റെജിനാ കസാന്‍ഡ്രെയും മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോബോ ശങ്കര്‍, കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


നവാഗതനായ എം. എസ്. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് നിര്‍മിക്കുന്നത്.
യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ചെന്നൈ , കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചക്രയുടെ ചിത്രീകരണം നടന്നത്. ലോക്ക് ഡൗണ്‍ മൂലം അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല.


ചിത്രത്തിന്റെ ടീസര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Top