വിശാല്‍ സിക്കയ്ക്കു പിറകെ ഭാര്യ വന്ദന സിക്കയും ഇന്‍ഫോസിസില്‍ നിന്നും ഇറങ്ങുന്നു

രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസില്‍ നിന്നും വന്ദന സിക്ക രാജി വച്ചു.

ഇന്‍ഫോസിസിന്റെ മുന്‍ സിഇഒ ആയിരുന്ന വിശാല്‍ സിക്കയുടെ ഭാര്യയാണ് വന്ദന സിക്ക.

യുഎസ്എയിലെ ഇന്‍ഫോസിസ് ഫൗണ്ടെഷന്‍ ചെയര്‍പേഴ്‌സണായിരുന്നു വന്ദന സിക്ക.

ഇന്‍ഫോസിസില്‍ നിന്ന് രാജിവെക്കുന്ന തീരുമാനം താന്‍ അധികൃതരെ ഇമെയില്‍ മുഖേന അറിയിച്ചതായി വന്ദന സിക്ക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഓഗസ്റ്റ് 18നാണ് വിശാല്‍ സിക്ക ഇന്‍ഫോസിസില്‍ നിന്നും സിഇഒ സ്ഥാനം രാജിവെച്ചത്.

Top