vishal new movies kathakali and rajanimurugan release in 14

ജനുവരി 14ന് വിശാല്‍ നായകനാകുന്ന കഥകളിയും ശിവകാര്‍ത്തികേയന്റെ രജനി മുരുകനും തിയേറ്ററുകളിലെത്തും. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥകളി.

കാതറിന്‍ തെരേസ നായികയാകുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇടിമിന്നല്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. ചിത്രത്തിലുടനീളം ഇടിയും മിന്നലും മഴയും പശ്ചാത്തലമാകുന്നത് കൊണ്ടാണ് ചിത്രത്തിന് ആ പേര് നല്‍കാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ കഥകളിയാടുന്ന കഥ കൂടിയായതിനാല്‍ ചിത്രത്തിന് ആ അര്‍ത്ഥത്തില്‍ കഥകളി എന്ന പേര് തന്നെ കൊടുക്കുകയായിരുന്നു. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കാറും കോളും ഉണ്ടാകുന്നതാണ് ഇതിവൃത്തം.

നാസര്‍, കരുണാസ്, സൂരി, ശ്രീജിത് രവി, പവന്‍, മധുസൂദന്‍ റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹിപ് ഹോപ് തമിഴായാണ് സംഗീതം പകരുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെയും പസങ്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വിശാലും പാണ്ഡിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top