നെഗറ്റീവ് ടച്ചുളള പൊലീസ് ഓഫീസറായി വിശാൽ അയോഗ്യയുടെ ട്രെയിലർ കാണാം

മിഴ് നടൻ വിശാൽ നായകനാകുന്ന പുതിയ ചിത്രം അയോഗ്യയുടെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്.

എ.ആർ. മുരുകദോസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് മോഹന്റെ ആദ്യ സംവിധാന സംരംഭമാണ് അയോഗ്യ. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക.

സച്ചു, പൂജാ ദേവര്യ, പാർത്ഥിപൻ, കെ. എസ്. രവികുമാർ, വംശികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് രാം ലക്ഷ്മൺ ആണ്.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജി.കെ. വിഷ്ണുവാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാം. സി.എസ് ആണ്. ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാൻസും ചിത്രത്തിലുണ്ട്. ചിത്രം മേയ് 10ന് പ്രദർശനത്തിന് എത്തും.

Top