വിശാല്‍ ചിത്രം അയോഗ്യ മേയ് 10ന് പ്രദര്‍ശനത്തിന് എത്തും

മിഴ് നടന്‍ വിശാല്‍ നായകനാകുന്ന പുതിയ ചിത്രം അയോഗ്യ മേയ് 10ന് പ്രദര്‍ശനത്തിന് എത്തും. എ.ആര്‍. മുരുകദോസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് മോഹന്റെ ആദ്യ സംവിധാന സംരംഭമാണ് അയോഗ്യ.

ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് വിശാല്‍ എത്തുന്നത്. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക.

സച്ചു, പൂജാ ദേവര്യ, പാര്‍ത്ഥിപന്‍, കെ. എസ്. രവികുമാര്‍, വംശികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് രാം ലക്ഷ്മണ്‍ ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജി.കെ. വിഷ്ണുവാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാം. സി.എസ് ആണ്.

Top