വിശാലും സംഘവും കേരളത്തിന് വേണ്ടി മധുര മീനാക്ഷി ക്ഷേത്രത്തില്‍ പൂജ നടത്തി

വിശാലും സംഘവും കേരളത്തിന് വേണ്ടി മധുര മീനാക്ഷി ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തി. വിശാല്‍ അഭിനയിക്കുന്ന സണ്ടക്കോഴി 2- ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മധുരയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ക്ഷേത്ര ദര്‍ശനം. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി രൂപീകരിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സഹായം നല്‍കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു.

actor-vishal

തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം നടന്‍ കാര്‍ത്തി വഴി 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വാര്‍ത്താ കുറിപ്പിലൂടെ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ അഭ്യര്‍ഥിച്ചു.

Top