വിശാലിന്റെ പുതിയ ചിത്രമായ ഇരുമ്പ് തിരൈ മെയ് 11 ന് റീലിസ് ചെയ്യുന്നു.

vishalll-samantha

നിശ്ചിതത്തിനുശേഷം വിശാലിന്റെ പുതിയ ചിത്രമായ ‘ഇരുമ്പ് തിരൈ റീലിസ് ചെയ്യുന്നു.
മെയ് 11 നാണ് ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്.ടിഎഫ്പിസി റിലീസ് റെഗുലേഷന്‍ കമ്മിറ്റി അംഗീകാരം ലഭിച്ചു. തെലുങ്കു പതിപ്പിന് അഭിമന്യുടു എന്നാണ് പേര്. ഒരേ സമയം തിയേറ്ററുകളിലെത്തിക്കണം. അപ്രത്യക്ഷമായ വഴിയില്‍ ട്രെയിലര്‍. ദൈവം അനുഗ്രഹിക്കട്ടെ.’
പുതിയ ചിത്രമായ ഇരുമ്പ് തിരൈയില്‍ വിശാല്‍ നായകനും അര്‍ജുന്‍ വില്ലനുമാണ്.വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നടന്‍ വിശാല്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ്.മിത്രന്‍ ആണ്. മേജര്‍ ആര്‍.കൈതവരാനായി വിശാലും ഡോ. രതീദേവിയായി സാമന്തയും വൈറ്റ് ഡെവിളായി അര്‍ജുനും അഭിനയിക്കുന്നു. ഡല്‍ഹി ഗണേഷ് ,റോബോ ശങ്കര്‍ ,വിന്‍സെന്റ് അശോകന്‍, ഗോപി ജി.പി.ആര്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം യുവശങ്കര്‍ രാജയും , ക്യാമറ ജോര്‍ജ് സി. വില്യംസും എഡിറ്റിംഗ് റൂബനും നിര്‍വ്വഹിക്കുന്നു. വിശാലും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തമീന്‍സാണ് കേരളത്തില്‍ ഈ ചിത്രം വിതരണം ചെയ്യുന്നത്.
വീഡിയോയ്ക്ക് മികച്ച വരവേല്‍പ്പാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. അരുണ്‍ കമ്മത്ത്, ജോനിത ഗാന്ധി എന്നിവരാണ് ആലാപനം.
വിശാല്‍ ഗുരു ആയി വിശേഷിപ്പിക്കുന്ന നടന്‍ ആക്ഷന്‍ കിംഗ് അര്‍ജുനാണ് ചിത്രത്തിലെ വില്ലന്‍. അര്‍ജുനുമായി അഭിനയിക്കുന്നതില്‍ വലിയ ത്രില്ലിലാണ് താനെന്ന് വിശാല്‍ മുന്‍പ് പ്രതികരിച്ചിരുന്നു.

Top