കങ്കണ ഭഗത് സിംഗിനെപ്പോലെ; കൈയ്യടിച്ച് തമിഴ് നടന്‍ വിശാല്‍

kankana-ronath

ചെന്നൈ: ബോളിവുഡ് താരം കങ്കണ റണാവത്തിനെ ഭഗത് സിംഗിനോട് ഉപമിച്ച് തമിഴ് താരം വിശാല്‍. തെറ്റോ ശരിയോ സംഭവിക്കുമ്പോള്‍ പ്രതികരിക്കാന്‍ കങ്കണ രണ്ടാമതൊന്നു ചിന്തിക്കാറില്ല. ഇത് നിങ്ങളുടെ സ്വകാര്യപ്രശ്‌നമൊന്നുമല്ല, എന്നിരുന്നാലും സര്‍ക്കാരിന്റെ തെറ്റുകളെ വിമര്‍ശിക്കുന്നതില്‍ നിങ്ങള്‍ ഒരു മികച്ച ഉദാഹരണമാണ്. നിങ്ങളുടെ ധൈര്യത്തിന് കയ്യടിക്കുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

https://twitter.com/VishalKOfficial/status/1303989224840941571/photo/1

ഒരു സെലിബ്രിറ്റി എന്ന നിലയില്‍ മാത്രമല്ല, ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലും തെറ്റ് കാണുമ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരില്‍ നിങ്ങള്‍ ഒരു മികച്ച ഉദാഹരണമാണെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയെ പാക് അധീന കാശ്മീരിനോട് സാമ്യപ്പെടുത്തിയുള്ള താരത്തിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് കങ്കണയുടെ മുംബൈയിലുള്ള ഓഫീസ് കെട്ടിടം മഹാരാഷ്ട്ര സര്‍ക്കാര്‍ ദ്രുതഗതിയില്‍ പൊളിച്ചുമാറ്റുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് കങ്കണയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് വിശാല്‍ രംഗത്തെത്തിയിരിക്കുന്നത്.

Top