ത്രില്ലര്‍ ചിത്രം ‘ഖുഫിയ’യുമായി വിശാല്‍ ഭരദ്വാജ്; നായിക തബു

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തബു കേന്ദ്രകഥാപാത്രമാകുന്നു. ‘പടാഖ’യ്ക്കു ശേഷം വിശാല്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സ് റിലീസാണ് ഒരുക്കുന്നത്. ഖുഫിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അലി ഫസല്‍, വമിഖ ഗബ്ബി, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റു പ്രധാന വേഷത്തിങ്ങളിലെത്തുന്നു.

മഖ്ബൂല്‍, ഹൈദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തബുവും വിശാല്‍ ഭരദ്വാജും ഒന്നിക്കുന്ന ചിത്രം ആണ് ഖുഫിയ. വിശാലിന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് പ്രോജക്ട് കൂടിയാണിത്. അമര്‍ ഭൂഷണ്‍ എഴുതിയ ‘എസ്‌കേപ്പ് റ്റു നോവെയര്‍’ എന്ന സ്‌പൈ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

നിഥിന്‍ കക്കര്‍ സംവിധാനം ചെയ്ത ‘ജവാനി ജാനെമന്‍’, വെബ് സീരീസായ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്നിവയാണ് തബുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ പ്രോജക്ടുകള്‍. കാര്‍ത്തിക് ആര്യന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭൂല്‍ ഭുലയ്യ 2’ലാണ് തബു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന് പുറമേ മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒന്‍പത് വര്‍ഷത്തിന് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വം.

 

Top