ലോക്ക് ഡൗണിനിടെ വിശാഖപട്ടണത്ത് സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം

വിശാഖപട്ടണം: ലോക്ക്ഡൗണിനിടെ സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം.വിശാഖപട്ടണത്തെ ഗജുവാക്കയില്‍ പൊലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്.

144 മദ്യക്കുപ്പികളാണ് ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് മോഷണം നടന്നത്.

Top