ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്‌ ഏകദിന പരമ്പര; രണ്ടാം മത്സരം നാളെ

വിശാഖപട്ടണം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്‌ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ.വിശാഖപ്പട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ്‌ ജയിച്ചതോടെ അവസാന രണ്ട് കളിയും ഇന്ത്യക്ക് ജീവന്മരണപോരാട്ടമാണ്. ഒരു ജയം കൂടി നേടിയാല്‍ വിന്‍ഡീസിന് ഇന്ത്യയില്‍ 2002ന് ശേഷം ആദ്യമായി ഒരു പരമ്പര കൂടി സ്വന്തമാക്കാം.

ബൗളിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളര്‍ത്തുന്നത്. എന്നാല്‍ ഷെമ്രോണ്‍ ഹെറ്റ്മയറിന്റെയും ഷായ് ഹോപ്പിന്റെയും മികച്ച ഫോം ആണ് വെസ്റ്റ് ഇന്‍ഡീസ്‌ പ്രതീക്ഷ നല്‍കുന്നതും. ബാറ്റിംഗില്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും ഫോം ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. രോഹിത് ശര്‍മയില്‍ നിന്ന് വലിയൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിയും തിളങ്ങുമെന്നാണ് പ്രതീക്ഷ.

Top