പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീമിന്റെ പുതിയ ചിത്രം ‘ഇര’

മ്പന്‍ ഹിറ്റ് തീര്‍ത്ത പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഇര’.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി.

ഉണ്ണി മുകുന്ദനും, ഗോകുല്‍ സുരേഷുമാണ് ഇരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കൂട്ടം നവാഗതരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇരയിലൂടെ വൈശാഖ് – ഉദയകൃഷ്ണ പ്രൊഡക്ഷന്‍ എന്ന പേരില്‍ ആദ്യ നിര്‍മ്മാണ സംരംഭവും ഇരുവരും ആരംഭിക്കുകയാണ്.

ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കൊല്ലത്ത് വച്ച് നടന്നു.

Top