വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറലിൽ അച്ചൂട്ടിയായി വിശാഖ് എത്തുന്നു

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ.

ചിത്രത്തിൽ വിശാഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

അച്ചൂട്ടി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്.

മാമുക്കോയ, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറൻമൂട്, ര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക.

ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം.

ശരത് ബാലന്റേതാണ് തിരക്കഥ. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top