കുവൈത്തില്‍ വിസ കാലാവധി കഴിഞ്ഞവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണം: ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ കാലാവധി കഴിഞ്ഞവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ കീഴടങ്ങുന്നവര്‍ക്ക് സ്‌പോണ്‍സറുടെ ചെലവില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും നിയമ നടപടികള്‍ ഒഴിവാക്കി ശരിയായ വിസയില്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതിനും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നു.

താമസനിയമലംഘകരെ കണ്ടെത്താനായുള്ള പരിശോധന തുടരുന്നതിനിടെയാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്ന പൊതുസുരക്ഷ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി താമസരേഖകള്‍ ഇല്ലാത്ത വിദേശികള്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ഹാജരകണമെന്ന് അറിയിച്ചത്.

 

Top