വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനമാകും; പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി

അമരാവതി: ആന്ധ്ര സംസ്ഥാനത്തിന് പുതിയ തലസ്ഥാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രയുടെ തലസ്ഥാനം അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം അമരാവതിയിൽ നിന്ന് വിശാഖ പട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. വരും മാസങ്ങളിൽ അവിടേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.

Top