വീസ തട്ടിപ്പ് കേസ്; കേസിലെ ആറാം പ്രതി അറസ്റ്റില്‍

കൊച്ചി: പനമ്പള്ളി നഗര്‍ വീസ തട്ടിപ്പ് കേസില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ ആറാം പ്രതിയെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി അണക്കര സ്വദേശി വിനീത് മാത്യു ആണ് അറസ്റ്റിലായത്.

വിദേശത്തു നഴ്‌സിങ് വീസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് 200 പേരില്‍ നിന്ന് 2.50 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. പനമ്പിള്ളി നഗറിലെ ജോര്‍ജ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ജോര്‍ജ് ടി. ജോസ്, ആദര്‍ശ് ജോസ്, അനീഷ് ജോസ് തുടങ്ങിയവരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

Top