വിസ കാലാവധി ; യുഎസില്‍ 21000 ഇന്ത്യാക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് …

വാഷിംങ്ങ്ടണ്‍: വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ 21000 ഇന്ത്യാക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് യുഎസിന്റെ റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ കുറവാണെങ്കിലും, പത്താം സ്ഥാനത്താണ് ഇന്ത്യയ്ക്ക് സ്ഥാനമുള്ളത്. യു എസില്‍ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നത് കുറ്റകരമാണ്.

2017 ല്‍ 10. 7 ലക്ഷം ഇന്ത്യക്കാരും ബി- 1, ബി -2 വിസയിലാണ് അമേരിക്ക ന്ദര്‍ശിച്ചിരിക്കുന്നത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ, വിനോദ യാത്രയ്ക്ക് വരുന്നവരാണ് അമേരിക്കയില്‍ എത്തുന്നവര്‍ ഏറെയും വരുന്നത്. ഇതില്‍ 14,205 പേരും ഇപ്പോഴും അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. 1708 ഇന്ത്യക്കാരും തങ്ങളുടെ വിസ കാലാവധി അമേരിക്കയില്‍ നിന്ന് ഇന്ത്യയിക്കേ് തിരിച്ചെത്തിയിട്ടുണ്ട്. 12, 498 ഇന്ത്യക്കാര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും അവര്‍ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി തുടരുകയാണ്.

2016 ല്‍ 10 ലക്ഷം ഇന്ത്യക്കാരും ബി 1 ബി2 വിസയിലാണ് അമേരിക്ക സന്ദര്‍ശിച്ചിരിക്കുന്നത്. 2040 ഇന്ത്യക്കാര്‍ വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. 15723 പേര്‍ ഇപ്പോഴും അനധികൃതമായി അമേരിക്കയില്‍ താമസമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

2017ല്‍ 127435 വിദ്യാര്‍ത്ഥികളും റിസര്‍ച്ച് സ്‌കോളേഴ്‌സും എഫ് , ജെ , എം വിസകളില്‍ യുഎസിലെത്തിയിട്ടുണ്ട്. അതില്‍ 4400 ഇന്ത്യക്കാരും യുഎസില്‍ സ്ഥിര താമസമാരംഭിച്ചിട്ടുണ്ട്. 1567 വിദ്യാര്‍ത്ഥികളും റിസര്‍ച്ച് സ്‌കോളേഴ്‌സും തിരികെ വന്നപ്പോഴും 2833 പേര്‍ യു എസില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

ഇതര വിഭാഗങ്ങളിലുള്‍പ്പെടെ, 2017 മുതല്‍ ഏകദേശം 4. 5 ലക്ഷം പേരാണ് അനധികൃതമായി താമസിക്കുന്നത്. അതില്‍ 9568 പേരുടെയും വിസ കാലാവധി പൂര്‍ത്തീയായിട്ടും അമേരിക്കയില്‍ താമസിക്കുന്നുണ്ട്. അതേ സമയം , 2965 പേര്‍ ഇന്ത്യയില്‍ തിരികെ എത്തിയിട്ടുണ്ട്. അതില്‍, 6612 പേരുടെ വിസ കാലാവധി പൂര്‍ത്തീയായിട്ടും നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്നുണ്ട്.

Top