അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ പുത്തൻ പ്ലാൻ

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചു. 109 രൂപ വിലയുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിലൂടെ 20 ദിവസത്തേക്ക് ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

പുതുതായി ആരംഭിച്ച 109 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ നൽകുന്നു. 300 മെസേജുകളും 1 ജിബി ഡാറ്റയുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 20 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ്, 1 ജിബി ഡാറ്റ, 100 ലോക്കൽ നാഷണൽ എസ്എംഎസുകൾ എന്നിവ നൽകുന്നു. ഈ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. സർവ്വീസ് ആക്ടീവാക്കി നിലനിർത്താൻ സഹായിക്കുന്ന പ്ലാനാണ് ഇത്.

Top