അന്‍ക്‌സിന്‍ കൗണ്ടിയില്‍ കോവിഡ് ; വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റ പശ്ചാത്തലത്തിലാണ് നടപടി.ഹെബി പ്രവിശ്യയിലെ അന്‍ക്‌സിന്‍ കൗണ്ടിയിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ചയാണ് അന്‍ക്‌സിന്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചത്. നാലു ലക്ഷം പേരെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധിക്കുക. അവശ്യ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് വീട്ടില്‍നിന്ന് പുറത്തിങ്ങാന്‍ അനുവാദമുള്ളത്.

അതേസമയം, ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ദിവസത്തില്‍ ഒരിക്കല്‍ പുറത്തുപോകാനും അനുമതി നല്‍കിയിട്ടുണ്ട്.നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പോലീസ് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാല്‍ വൈറസ് വ്യാപനം അതിവേഗം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Top