നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങും; വിചിത്ര പ്രതിവിധിയുമായി പാക്ക് നേതാവ്

ലാഹോര്‍: കൊറോണ വൈറസിനെ മാറ്റി നിര്‍ത്താനുള്ള വിചിത്ര പ്രതിവിധിയുമായി പാക് രാഷ്ട്രീയ നേതാവായ ഫസല്‍ -ഉര്‍- റഹ്മാന്‍ രംഗത്ത്. നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്.അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നതെന്നും ഫസല്‍ പറഞ്ഞു.

“നമ്മള്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍, വൈറസും ഉറങ്ങും. അപ്പോള്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല. അതുപോലെ തന്നെ നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ അതും മരിക്കുകയുള്ളു” – അദ്ദേഹം പറഞ്ഞു.

ഫസല്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെ ഒരുപാട് പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വൈറസ് സംസാരിക്കുമ്പോഴാണ് ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

മുതിര്‍ന്ന പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി നേതാവാണ് ഫസല്‍

Top