കേരളത്തിന്റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി റിമ കല്ലിങ്കല്‍; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയായിട്ടാണ് റിമ വേഷമിടുന്നത്. ലിനി സിസ്റ്ററായുള്ള റിമ കല്ലിങ്കലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തില്‍ കെകെ ഷൈലജ ടീച്ചറായി എത്തുന്ന രേവതിയുടെ ക്യാരക്ടര്‍ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട സമയത്ത് ഇരുവരും തമ്മിലുള്ള സാമാത്യ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ വൈറസിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top