ആഷിഖ് അബു ചിത്രം വൈറസിന്റെ ഷൂട്ടിങ് തുടങ്ങി

കേരളം നിപ്പ വൈറസിനെ അതിജീവിച്ച കഥയുമായി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ തുടങ്ങി.

ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്.ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരന്‍.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top