സര്‍വൈവല്‍ ത്രില്ലര്‍ ; വൈറസിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് വൈറസ്. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ്പ പകരുന്ന രീതിയെക്കുറിച്ച് വിവരിക്കുന്നതാണ് രംഗം .കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാബുരാജ് എന്ന കഥാപാത്രം ഒരുക്കിയിരുന്നത്.

‘നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും. ഇനി അത് പരിധിയില്‍ വന്നില്ലെങ്കില്‍ ആ പരിധി നമ്മളങ്ങ് വലുതാക്കും. എന്നിട്ട് അതിനെ നമ്മളങ്ങ് നേരിടും’. ഡിലീറ്റഡ് സീനിലെ ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Top