വൈറസില്‍ പ്രേക്ഷകര്‍ കാണാതെ പോയ ബ്രില്യന്‍സ്; വീഡിയോ വൈറല്‍

കേരളം കണ്ട മഹാമാരി നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. ചിത്രം തിയേറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ കാണാതെ പോയ ചില ബ്രില്യന്‍സ് പരിചയപ്പെടുത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

സിനിമയിലെ ചെറിയ ചില കാര്യങ്ങള്‍ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Top