2 തവണ വാക്സിൻ സ്വീകരിച്ചവർക്കും വൈറസ് ബാധ: സംസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും വൈറസ് ബാധ.  സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Top