വൈറസിന് ഒരു മണിക്കൂര്‍ വരെ തങ്ങിനില്‍ക്കാന്‍ കഴിയുമെന്ന് യു.എസ് പഠനം

വാഷിങ്ടണ്‍: കൊറോണ വൈറസ് അന്തരീക്ഷത്തില്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നിന്നേക്കാമെന്ന് യു.എസ് പഠനം. വൈറസുകള്‍ ആറടി ദൂരം വരെ സഞ്ചരിക്കുമെന്നും ഇത് രണ്ടും രോഗവ്യാപനത്തിന് കാരണമാകുമെന്നും യു.എസ് േെസന്റഴ്‌സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. വായുവിലൂടെ രോഗം പകരുമെന്ന് നല്‍കിയ മുന്നറിയിപ്പിനെ ശരിവെക്കുന്ന കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.

മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. കോവിഡ് ബാധിച്ചയാള്‍ ശക്തിയായി ഉച്ഛ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം വൈറസ് പുറത്തുവരും. ഈ വൈറസിന് 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയും. ഇതെല്ലാം രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Top