തെലുങ്കില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; ‘വിരൂപാക്ഷ’ ടൈറ്റിംല്‍ ഗ്ലിംപ്‍സ് വീഡിയോ

കൊവിഡ് കാലം ഇന്ത്യൻ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളുടെ ബലതന്ത്രത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. അതുവരെ ഇന്ത്യയിലെ ഒന്നാം നമ്പർ ചലച്ചിത്ര വ്യവസായം ബോളിവുഡ് ആയിരുന്നെങ്കിൽ കൊവിഡിനു ശേഷം ഹിന്ദി സിനിമയ്ക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു. തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ നിന്ന് അടുത്ത പാൻ ഇന്ത്യൻ ചിത്രം വരികയാണ്. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് ധരം തേജ് ആണ് നായകൻ. മലയാളി താരം സംയുക്ത മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ ടൈറ്റിൽ ഗ്ലിംപ്സ് വീഡിയോ പുറത്തെത്തി.

മിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മാണം. സായ് ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി വി എസ്എ ൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Top