വധുക്കള്‍ക്ക് കന്യകാത്വ പരിശോധന; കന്‍ജര്‍ബട്ട് ഗോത്രാചരങ്ങള്‍ക്കെതിരെ ദമ്പതികള്‍

virginitytest

മഹാരാഷ്ട്ര: വധുക്കള്‍ക്ക് കന്യകാത്വ പരിശോധന നിര്‍ബന്ധമാക്കിയ കന്‍ജര്‍ബാട്ട് ആചരത്തിനെതിരെ ദമ്പതികളുടെ പോരാട്ടം ശക്തമാകുന്നു. 21 വര്‍ഷം മുമ്പ് തന്റെ ഗോത്ര വിഭാഗത്തിന്റെ ആചാരങ്ങളെ എതിര്‍ത്തുകൊണ്ടാണ് കൃഷ്ണ ഇന്ദ്രേക്കറും അരുണാ ഇന്ദ്രേക്കറും വിവാഹിതരായത്. 51 വയസുള്ള ഇന്ദ്രേക്കറെ കഴിഞ്ഞ വര്‍ഷം അവസാനമാണ് അവരുടെ കുടുംബം തിരികെ സ്വീകരിച്ചത്.

കന്‍ജര്‍ബാട്ട് ഗോത്ര വിഭാഗത്തിന്റെ വിവാഹത്തിന് നിരവധി പാരമ്പര്യ ചടങ്ങുകളും ആചാരങ്ങളും ഉള്‍പ്പെടുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വധു കന്യകയാണെന്നത് തെളിയിക്കേണ്ടത്. ‘ദേവ് ധര്‍മ്മ് ‘ എന്ന ചടങ്ങിനെതിരെയായിരുന്നു ഇന്ദ്രക്കറും ഭാര്യയും പോരാടിയത്.

couple_kanjarbatt

വിവാഹശേഷം പഞ്ചായത്തില്‍ ‘ഖുഷി’ അഥവാ പിഴയടച്ച് അവര്‍ നല്‍കുന്ന മുറിയില്‍ താമസിക്കണമെന്നും ആദ്യ രാത്രിക്കു ശേഷം വധു കന്യകയാണോയെന്ന് അറിയിക്കണമെന്നുമാണ് “ദേവ് ധര്‍മ്മ്” എന്ന ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ ആചാരം അഗ്നി പരീക്ഷയാണ്. പെണ്‍കുട്ടിയുടെ കൈകള്‍ തീയില്‍ കാണിക്കുക. കൈകള്‍ക്ക് പൊള്ളലേറ്റില്ലെങ്കില്‍ അവള്‍ പരിശുദ്ധയാണ്. അല്ലെങ്കില്‍ അവള്‍ പിഴയാണെന്ന് മുദ്രകുത്തി അവളെ ഉപേക്ഷിക്കുകയും ചെയ്യും. നിരവധി പെണ്‍കുട്ടികളാണ് ഇത്തരം ആചാരം നിമിത്തം ഉപേക്ഷിക്കപ്പെട്ടത്.

14-വയസാകുമ്പോള്‍ തന്നെ തങ്ങളുടെ പെണ്‍കുട്ടികള്‍ക്കുള്ള ഭര്‍ത്താക്കന്മാരെ അവര്‍ കണ്ടുവെക്കും തുടര്‍ന്ന് പതിനെട്ട് വയസ് പ്രായമാകുമ്പോള്‍ അവളെ വിവാഹം കഴിച്ചയക്കുകയും ചെയ്യും. പെണ്‍കുട്ടികളെ കൂടുതല്‍ പഠിപ്പിക്കുന്നതും, കോളജില്‍ പോകുന്നതൊക്കെ വളരെ ഭയത്തോടെയാണ് മാതാപിതാക്കള്‍ കാണുന്നത്. അവര്‍ അന്യ പുരുഷന്മാരോട് സംസാരിക്കുന്നത് പോലും പാപമായിട്ടാണ് കാന്‍ജര്‍ബാട്ട് ഗോത്രം കണക്കാക്കുന്നത്. അങ്ങനെ കണ്ടാല്‍ സമൂഹത്തില്‍ നിന്നു തന്നെ അവരെ പുറത്താക്കുന്നതാണ് ഇവരുടെ ശിക്ഷാ നടപടി.

Tribals

എന്നാല്‍ തന്റെ ഭാര്യ കന്യകയാണോ അല്ലയോ എന്ന് പറയാനോ, ഗോത്രാചാര പ്രകാരം വിവാഹം കഴിക്കാനോ ഇന്ദ്രേക്കര്‍ തയാറായില്ല. പകരം ഇരുവരും ഗോത്രാചാരങ്ങളെ വെല്ലുവിളിച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ സമുദായത്തില്‍ നിന്ന് തന്നെ മാറി പോവുകയും ചെയ്തു. എന്നാല്‍ ഇത് അവരുടെ കുടംബാംഗങ്ങള്‍ക്ക് അവഹേളനയും അപമാനവുമാണ് ഉണ്ടാക്കിയത്.

അതേസമയം, തന്റെ കുടുംബത്തില്‍ ഇത്തരം ആചാര മര്യാദങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് അരുണ ഇന്ദ്രക്കേര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബം കൃഷ്ണയുടെ തീരുമാനത്തിന് ഉറച്ച പിന്തുണയായിരുന്നു നല്‍കിയിരുന്നത്. കൃഷ്ണ ഇന്ദ്രേക്കറുടെ മകനും അച്ഛന്റെ ചിന്താഗതി തന്നെയാണ് പിന്തുടരുന്നത്.

പുതിയ തലമുറ കന്‍ജര്‍ബാട്ടിന്റെ ഇത്തരം ആചാരങ്ങള്‍ക്കെതിരെ രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 25,000 പോരാണ് കന്‍ജര്‍ബാട്ട് ഗോത്രത്തില്‍ ഉള്ളത്. സമുദായത്തില്‍പ്പെടുന്ന അറുപതോളം ചെറുപ്പക്കാര്‍ ഇതിനകം തന്നെ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങളുക്കുമെതിരെ ബോധവത്ക്കരണം നടത്തിയിരുന്നെങ്കിലും പൂര്‍ണമായും മാറാന്‍ സമൂഹം ഇതുവരെ തയാറായിട്ടില്ല. പുതിയ തലമുറയില്‍ മാത്രമാണ് എന്തെങ്കിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുള്ളത്.

campaign_against_virginity_tests

അതേസമയം, ഗ്രോത്രത്തില്‍ ഉള്‍പ്പെടാത്തവരെ വിവാഹം കഴിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. ഏതെങ്കിലും ഒരു പെണ്‍കുട്ടി ഇതര മതക്കാരനെ വിവാഹം ചെയ്താല്‍ ഗോത്രത്തില്‍ നിന്നു തന്നെ അവരെ പടിയടച്ചു പിണ്ഡംവെക്കും എന്നാല്‍ പുരുഷന്‍മാര്‍ക്ക് ഇത് ബാധകമല്ല. അവര്‍ വിവാഹം കഴിക്കുന്ന അന്യ മതക്കാരായ പെണ്‍കുട്ടികളെ നിറഞ്ഞ മനസോടെയാണ് ഗോത്രത്തിലേക്ക് സ്വീകരിക്കുന്നത്.

Top