വിര്‍ജീനിയന്‍ സംഘര്‍ഷം; ട്രംപിനെ എതിര്‍ത്ത്‌ രാജിയുമായി ബിസിനസ് കൗൺസിൽ

വാഷിംഗ്ടൺ: വിര്‍ജീനിയയില്‍ തീവ്രദേശീയ വാദികളും മിതവാദികളും ഒരു പോലെ കുറ്റക്കാരാണെന്ന ട്രംപിന്റെ പ്രതികരണത്തെ എതിർത്ത്‌ ബിസിനസ് കൗൺസിൽ തലവന്‍മാര്‍ രാജിവെച്ചു.

തലവന്‍മാരുടെ രാജി‌യെ തുടര്‍ന്ന് രണ്ട് ബിസിനസ് കൗൺസിൽ പിരിച്ചുവിടുന്നതായി ട്രംപ്‌ അറിയിച്ചു.

3 എം, കാംബെല്‍ സൂപ്പ്, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, യുനൈറ്റഡ് ടെക്നോളജീസ് എന്നിവയുടെ തലവന്മാരാണ്‌ ബിസിനസ് കൗൺസിൽ നിന്ന് രാജിവെച്ചത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇവര്‍ രാജി വെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം മാനുഫാക്ചറിങ് കൗൺസിലും, സ്ട്രാറ്റജി ആന്‍റ് പോളിസി ഫോറവും പിരിച്ചുവിടുകയാണെന്നും ട്രംപ് ട്വിറ്റ് ചെയ്തു.

കൗൺസിൽ പിരിച്ചുവിടാനുള്ള തീരുമാനം സംയുക്തമായാണെടുത്തതെന്ന് ട്രംപിന്‍റെ പ്രഖ്യാപനത്തിന് മുന്നോടിയായി സ്ട്രാടജി ആന്‍റ് പോളിസി ഫോറം അറിയിച്ചു.

വിര്‍ജീനിയന്‍ സംഭവത്തില്‍ തീവ്രദേശീയവാദികളെയും മിതവാദികളെയും ഒരു പോലെ കുറ്റപ്പെടുത്തി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനല്ല പ്രസിഡന്റ് ശ്രമിക്കേണ്ടതെന്ന് ജെ പി മോര്‍ഗന്‍ സിഇഒ ജാമി ഡൈമണ്റെ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു നേതാവിനും മുന്നോട്ട് പോകാനാകില്ലെന്നും അവരെ ഒരുമിച്ച് നിര്‍ത്തേണ്ടത് ഒരു നേതാവിന്റെ ചുമതലയാണെന്നും ജാമി ഡൈമണ്‍ കൂട്ടിച്ചേര്‍ത്തു.

Top