മെസിയേയും റൊണാള്‍ഡോയെയും മറികടന്ന് വിര്‍ജില്‍ വാന്‍ഡൈക്കിന്റെ നേട്ടം

മോണാക്കോ: യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനര്‍ഹനായി വിര്‍ജില്‍ വാന്‍ഡൈക്ക്. പുരസ്‌കാരം നേടുന്ന ആദ്യ ഡിഫന്‍ഡറെന്ന നേട്ടവും ഇതോടെ വാന്‍ഡൈക്ക് സ്വന്തമാക്കി.

മെസിയേയും റൊണാള്‍ഡോയെയും മറികടന്നാണ് വാന്‍ഡൈക്കിന്റെ ഈ നേട്ടം. മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും വാന്‍ഡൈക്കിനു തന്നെയാണ്. ഡച്ച് ദേശീയ താരമായ വാന്‍ഡൈക്ക് ലിവര്‍പൂളിന്റെ സെന്റര്‍ ബാക് താരമാണ്.

മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം ലയണല്‍ മെസിയും സ്വന്തമാക്കി. ലിവര്‍പൂള്‍ ഗോളി അലിസണ്‍ ബെക്കറിനാണ് ഏറ്റവും മികച്ച ഗോളിക്കുള്ള പുരസ്‌കാരം. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനികുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അലിസണ്‍ ബെക്കര്‍.

Top