ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ വീരേന്ദര്‍ സെവാഗ് സമര്‍പ്പിച്ചത് രണ്ടു വരി അപേക്ഷ.
ഐ.പി.എല്‍ ടീം കിങ്സ് ഇലവന് പഞ്ചാബിന്റെ മെന്ററും പരിശീലകനുമാണെന്നും ഈ ക്രിക്കറ്റ് താരങ്ങളോടൊപ്പം മുമ്പ് കളിച്ചിട്ടുണ്ടെന്നുമുള്ള രണ്ടു വരി മാത്രമാണ് സെവാഗിന്റെ അപേക്ഷയിലുള്ളത്. അപേക്ഷയോടൊപ്പം ബയോഡാറ്റ പോലും വെച്ചിരുന്നില്ല.
തുടര്‍ന്ന് സെവാഗിനോട് പൂര്‍ണമായ ബയോഡാറ്റ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടു. സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതി ലണ്ടനില്‍ വെച്ചാണ് പരിശീലകരുടെ അഭിമുഖം നടത്തുക. സ്കൈപ്പ് വഴിയാകും സെവാഗിന്റെ അഭിമുഖം.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കമന്റേറ്ററായി സെവാഗ് ലണ്ടനിലുണ്ട്.