രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വീരേന്ദര്‍ സെവാഗ്

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. രാമക്ഷേത്രം സാധ്യമാക്കിയവര്‍ക്കും ത്യാഗം സഹിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് സെവാഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.’വികാരാധീനനും സന്തുഷ്ടനുമാണ്..ഞാന്‍ സംതൃപ്തനാണ്, വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. ഒരു രാമഭക്തന്‍ മാത്രം. രാം ലല്ല വന്നിരിക്കുന്നു… ഇത് സാധ്യമാക്കിയവര്‍ക്കും ത്യാഗങ്ങള്‍ സഹിച്ചവര്‍ക്കും നന്ദി. ജയ് ശ്രീറാം’- സെവാഗ് ട്വീറ്റ് ചെയ്തു.

ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷമാണ് ബാലരാമവിഗ്രഹത്തെ (രാംലല്ല) പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കി. ആര്‍എസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങില്‍ പങ്കെടുത്തത്.

Top