ഇന്ത്യ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ കളിക്കരുതെന്ന് വീരേന്ദ്രര്‍ സെവാഗ്

sevag

ഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സെപ്റ്റംബര്‍ 18, 19 തിയതികളിലാണ് ഇന്ത്യയുടെ കളി. 18ന് ആദ്യ മത്സരം നടക്കും. 19ന് പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കളിക്കാരുടെ ശാരീരികക്ഷമത പരീക്ഷപ്പെടുമെന്ന് സെവാഗ് പറഞ്ഞു.

‘ഇത്തരമൊരു മത്സരം തന്നെ ഞെട്ടിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ടി20 മത്സരത്തിനു പോലും രണ്ട് ദിവസത്തെ ഇടവേള അനുവദിക്കുന്നുണ്ട്. ഈ ഏഷ്യാകപ്പ് മത്സരം ദുബായിലെ കൊടും വെയിലത്താണ് നടക്കുന്നത്. ഒരു ഇടവേളയില്ലാതെ ഇത്തരത്തില്‍ കളിക്കാനാകില്ലെന്നും സെവാഗ് പറഞ്ഞു’.

‘ഒരു ഒഡിഐ മാച്ചിനു ശേഷം കളിക്കാരന് 48 മണിക്കൂര്‍ നേരത്തെ വിശ്രമം ആവശ്യമാണ്. ഫീല്‍ഡിങ്ങിന് 3.5 മണിക്കൂറും ബാറ്റിങ്ങിന് 2 മണിക്കൂറും എടുക്കുമ്പോള്‍ കളിക്കാരന് മിനിമം 24-48 മണിക്കൂര്‍ എങ്കിലും വിശ്രമം ആവശ്യമാണ്. സെപ്റ്റംബറില്‍ ടീം ഇന്ത്യ ദുബായില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ വിശ്രമിക്കാനുള്ള സമയം ലഭിക്കില്ല. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നഷ്ടപ്പെടും’. സെവാഗ് വ്യക്തമാക്കി. സെപ്റ്റംബര്‍ 15നാണ് ഏഷ്യാകപ്പ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് ഫൈനല്‍.

Top