‘കോഹ്‌ലിയെ നോക്കൂ… സച്ചിനൊപ്പം ചേര്‍ത്തുവയ്ക്കാനാവില്ല’; വിമര്‍ശിച്ച് പാക് താരം

‘വിരാട് കോഹ്‌ലിയെ നോക്കൂ…മികച്ചയാളാണ് പക്ഷേ സച്ചിനൊപ്പമൊന്നും ചേര്‍ത്തുവയ്ക്കാനാവില്ല… കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. നേരത്ത ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെയും റസാഖ് വിമര്‍ശിച്ചിരുന്നു. സച്ചില്‍ വേറ തലത്തില്‍പ്പെട്ട കളിക്കാരന്‍ ആണെന്നും റസാഖ് ഉന്നയിക്കുകയുണ്ടായി.

‘വിരാട് കോലിയെ നോക്കൂ. ഇന്ത്യന്‍ താരങ്ങളില്‍ മികച്ചയാളാണ് അദ്ദേഹം. സ്ഥിരതയുമുണ്ട്. പക്ഷേ, സച്ചിനൊപ്പമൊന്നും ചേര്‍ത്തുവയ്ക്കാനാവില്ല. സച്ചിനൊക്കെ വേറെ തലത്തില്‍പ്പെട്ട കളിക്കാരനാണ്” റസാഖ് പറഞ്ഞു. താനൊക്കെ കളിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഇന്ന് ക്രിക്കറ്റിന്റെ നിലവാരം തകര്‍ന്നെന്നും ലോക നിലവാരമുള്ള താരങ്ങള്‍ ഇപ്പോഴില്ലെന്നും റസാക് വ്യക്തമാക്കി.

‘1992 2007 കാലഘട്ടത്തില്‍ കളിച്ചിരുന്ന താരങ്ങളോടു ചോദിച്ചു നോക്കൂ. എന്താണ് ക്രിക്കറ്റെന്ന് അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. അന്നത്തെ പോലെ ലോക നിലവാരമുള്ള താരങ്ങള്‍ ഇന്നില്ല. ടി-20യുടെ വരവ് ക്രിക്കറ്റിനെത്തന്നെ മാറ്റിമറിച്ചു. ഇന്ന് ബോളിങ്ങിലോ ബാറ്റിങ്ങിലോ ഫീല്‍ഡിങ്ങിലോ ആ പഴയ മികവില്ല. ഇതെല്ലാം ഇപ്പോള്‍ അടിസ്ഥാനതലത്തില്‍ മാത്രം” റസാഖ് പറഞ്ഞു.

Top