ബാറ്റിങ് റാങ്കിങ്ങില്‍ വിരാട് കൊഹ്‌ലി ഒന്നാമന്‍

viratkohli

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊഹ്‌ലി കാഴ്ചവെച്ചത്.

നോട്ടിങ്ങാമില്‍ ഇന്ത്യ 203 റണ്‍സിനു ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കൊഹ്‌ലി 97 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സും നേടിയിരുന്നു. റേറ്റിങ് പോയിന്റില്‍ എക്കാലത്തെയും മികച്ച 11ാം സ്ഥാനമാണിതിന്.

ആദ്യ ടെസ്റ്റില്‍ 149, 51 എന്നിങ്ങനെ രണ്ടിന്നിങ്‌സിലും കൊഹ്‌ലി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ വീണ്ടും തോറ്റപ്പോള്‍ കൊഹ്‌ലി ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെ ഒന്നാം സ്ഥാനം നഷ്ടമായി. കൊഹ്‌ലിക്കിപ്പോള്‍ 937 പോയിന്റുണ്ട്.

Top