ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് കോഹ്‌ലി

സിഡ്നി: ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ചരിത്രത്തിലാദ്യമായാണ് ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ എത്തുന്നത്.

ലോകകപ്പ് ഫൈനലില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നമ്മള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഫൈനലിന് എല്ലാവിധ ആശംസകളും നേരുകയാണ്’ – കോഹ്‌ലി ട്വീറ്റ് ചെയ്തു.

വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സുരേഷ് റെയ്ന തുടങ്ങിയവരും ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ ഫൈനലിന് നേരിട്ട് യോഗ്യത നേടിയത്. കളിച്ച നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായതാണ് ഇന്ത്യ. ഇന്ത്യ ഫൈനലില്‍ നേരിടേണ്ടത് ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിലെ വിജയികളെയാണ്. ഞായറാഴ്ചയാണ് ഫൈനല്‍ നടക്കുക.

Top