ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ജയം നഷ്‌ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒരു ചരിത്രനേട്ടം സ്വന്തമായിരിക്കുകയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 22,000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് കോലി നേടിയത്. ഇരുപത്തിരണ്ടായിരം ക്ലബിലെത്തുന്ന എട്ടാമത്തെയും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് നിലവിൽ കോലി.

സിഡ്‌നി ഏകദിനത്തില്‍ 87 പന്തില്‍ 89 റണ്‍സെടുത്ത് കോലി പുറത്താവുകയായിരുന്നു. എന്നാല്‍ ഇതിനിടെ അന്താരാഷ്‌ട്ര കരിയറില്‍ 22,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിനായി. 418 മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുമ്പ് നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.

Top